തൊടുപുഴ • ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിന്. വെങ്ങല്ലൂർ കോലാനി ബൈപാസിലുള്ള ‘എ.ടി. ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട’യുടെ ഉടമയാണ്. സാമ്പത്തിക ബാധ്യത മൂലം ആദ്യത്തെ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. രണ്ടാഴ്ച മുൻപാണു പുതിയതു തുടങ്ങിയത്. വീട് നിർമാണത്തിലെ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണു ലോട്ടറിയടിച്ചതെന്ന് അനൂപ് പറയുന്നു. ഭാര്യ: അനു. മകൾ: അനയ.