തിരുവനന്തപുരം: മലയാള ഭാഷാസാങ്കേതികതയെ ലോകനിലവാരത്തിലേക്കുയര്‍ത്താന്‍ കഴിഞ്ഞ പത്തുവര്‍ഷമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന ലാഭരഹിത കമ്പിനിയായ സായാഹ്ന ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ സായാഹ്നപുരസ്‌കാരം തിക്കോടിയന് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കും.
തിക്കോടിയന്റെ കൃതികള്‍ എല്ലാവരാലും വായിക്കപ്പെടണം എന്ന സദുദ്ദേശ്യത്തോടെ സ്വതന്ത്രപ്രസാധനത്തിനായി കൃതികള്‍ നല്‍കിയ മകള്‍ പുഷ്പകുമാരി പുരസ്‌കാരം ഏറ്റുവാങ്ങും. ഓഗസ്റ്റ് പതിമൂന്നിന് കാര്‍ട്ടൂണിസ്റ്റ് ഇ.പി ഉണ്ണി തിക്കോടിയന്റെ വീടായ പുഷ്പശ്രീയില്‍ വന്ന് പുരസ്‌കാരം സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ചിത്രകാരന്‍ കെ.എം മധുസൂദനന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.