CWG 2022 : ഗോള്‍കീപ്പര്‍ സവിത ഹീറോ; വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

0
70

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്(Commonwealth Games 2022) വനിതാ ഹോക്കിയിൽ(Women’s Hockey) ന്യൂസിലന്‍ഡിനെ വീഴ്‌ത്തി(Indian Women beat New Zealand Women) ഇന്ത്യക്ക് വെങ്കല മെഡല്‍. വെങ്കല മെഡല്‍ പോരാട്ടത്തില്‍ മത്സരം അവസാനിക്കാന്‍ 17 സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ന്യൂസിലന്‍ഡ് 1-1ന് സമനില പിടിച്ചതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ സവിതയുടെ പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ജയമൊരുക്കിയത്. ആവേശം നിറഞ്ഞ ഷൂട്ടൗട്ടില്‍ 2-1നാണ് ഇന്ത്യന്‍ ജയം.

അതേസമയം പുരുഷ ഹോക്കിയിൽ ഇന്ത്യന്‍ ടീം ഫൈനലിൽ കടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ മെഡലുറപ്പിച്ച് ഫൈനലിൽ കടന്നത്. അഭിഷേക്, മൻദീപ്, ജര്‍മൻ‌പ്രീത് എന്നിവരാണ് ഇന്ത്യക്കായി ഗോൾ നേടിയത്. തിങ്കളാഴ്‌ചയാണ് കലാശപ്പോര്.

LEAVE A REPLY

Please enter your comment!
Please enter your name here