ദിഗ്വിജയ സിംഗിനെതിരെ പോലീസ് കേസ്

0
71

കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗിനെതിരെ കേസ്. മുന്‍ ആര്‍എസ്എസ് തലവന്‍ എംഎസ് ഗോള്‍വാള്‍ക്കറെക്കുറിച്ചുള്ള വിവാദ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനാണ് സിംഗിനെതിരെ ഇന്‍ഡോര്‍ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രാദേശിക അഭിഭാഷകനും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രാജേഷ് ജോഷി നല്‍കിയ പരാതിയെത്തുടര്‍ന്ന്, ഇന്ത്യന്‍ ശിക്ഷാനിയമം 153-എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക) 469 (പ്രശസ്തിക്ക് കോട്ടം വരുത്തുന്ന പ്രവര്‍ത്തി), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 505 (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകള്‍) എന്നിവ പ്രകാരമാണ് സിംഗിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് തുക്കോഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here