കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പോലീസുകാര്‍ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുക ആണെന്നും ഇത് കര്‍ശനമായി തടയണമെന്നും ഹൈക്കോടതി പറഞ്ഞു. ട്രാഫിക് ഡ്യൂട്ടിക്കിടെ ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നത് തടയണം എന്നാണ് ജസ്റ്റിസ് അമിത് റാവല്‍ ഉത്തരവിട്ടിരിക്കുന്നത്.
പോലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആളുകള്‍ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി ടോള്‍ ഫ്രീ നമ്പരുകളിലേക്ക് അയയ്ക്കാം. ഇതിനായി വാട്സാപ്പ് സൗകര്യമുള്ള രണ്ട് ടോള്‍ ഫ്രീ നമ്പര്‍ അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിലെ ട്രാഫിക്, പാര്‍ക്കിങ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്.ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മൊബൈലില്‍ നോക്കിയിരിക്കുന്നത് സ്ഥിരം കാഴ്ചയാണെന്ന് കോടതി പറഞ്ഞു. നഗരത്തിലെ ഗതാഗതം സുഗമമാക്കാനുള്ള മറ്റു ചില നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.