കൊടൈകനാല്‍: നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. വിവാഹിത ആണെന്ന കാര്യം മറച്ചുച്ച വെട്ട് ദിവ്യ പ്രണയം നടിക്കുകയും മുപ്പത് ലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് പരാതി. യൂട്യൂബര്‍ ആനന്ദ് രാജ് ആണ് നടിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
കൊടൈകനാല്‍ സ്വദേശി ആണ് ആനന്ദരാജ്. കവിതകളുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനല്‍ ആണ് ആനന്ദ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഈ വീഡിയോയില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചായിരുന്നു ദിവ്യ ഭാരതിയെ സമീപിച്ചത്.
തുടര്‍ന്ന് ഇരുവരും പരിചയത്തിലായി. ഇരുവരും തമ്മില്‍ ഉള്ള സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നെന്നും എന്നാല്‍ വിവാഹക്കാര്യം പറയുമ്പോള്‍ നടി ഒഴിഞ്ഞുമാറി നടക്കുമായിരുന്നെന്ന് ആനന്ദരാജ് പറയുന്നു. പലതവണ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി തന്നില്‍ നിന്ന് മുപ്പത് ലക്ഷം ദിവ്യാ ഭാരതി തട്ടിയെടുത്തു എന്ന് ആനന്ദരാജ് പറഞ്ഞു. പിന്നീടാണ് ദിവ്യ വിവാഹിത ആണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുക ആണെന്നും താന്‍ മനസിലാക്കുന്നതെന്ന് പരാതിയില്‍ ആനന്ദ് പറയുന്നു.
ശസ്ത്രക്രിയയ്ക്ക് വേണ്ടി അത്യാവശ്യമായി ഒന്‍പത് ലക്ഷം രൂപ നല്‍കണം എന്ന് പെട്ടെന്ന് ഒരു ദിവസം നടി ആവശ്യപ്പെട്ടുവെന്നും പണവും തന്റെ പക്കലുള്ള എട്ട് പവനോളം സ്വര്‍ണവും നടിക്ക് നല്‍കിയെന്നും ആനന്ദ് പറഞ്ഞു. നടിയുടെ നാട്ടില്‍ അവരെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വിവാഹിത ആണെന്നും രണ്ടു കുട്ടികളുടെ അമ്മയാണെന്നും മനസ്സിലായത്. ആനന്ദരാജിന്റെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.