പുരോഹിതൻ കടൽത്തീരത്ത് നീന്തൽ വസ്ത്രം ധരിച്ച് കുർബാന നടത്തി, വിവാദം

0
81

ഒരു ഇറ്റാലിയൻ പുരോഹിതൻ കടൽത്തീരത്ത് നീന്തൽ വസ്ത്രം ധരിച്ച് കുർബാന നടത്തിയത് വിവാദമാകുന്നു. ഒരു ഫ്ലോട്ടിംഗ് മെത്തയെ ബലിപീഠമാക്കി കഴിഞ്ഞ ഞായറാഴ്ചയാണ് കടലോരത്ത് പുരോഹിതൻ കുർബാന നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട്, അയാൾ ഇപ്പോൾ അന്വേഷണം നേരിടുകയാണ്. മിലാനിലെ സാൻ ലൂയിജി ഗോൺസാഗ ഇടവകയിൽ നിന്നുള്ള ഫാദർ മത്തിയ ബെർണസ്കോണിയാണ് അരക്കൊപ്പം വെള്ളത്തിൽ നിന്ന് അർദ്ധനഗ്നായി കുർബാന അർച്ചിച്ചത്.

 

 

ലിബറ എന്ന മാഫിയ വിരുദ്ധ സംഘടന ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പിലായിരുന്നു സംഭവം. കുട്ടികൾ ഞായറാഴ്ച ക്രോട്ടോണിനടുത്തുള്ള ഒരു കടൽത്തീരം സന്ദർശിക്കുകയുണ്ടായി. അവിടെ അടുത്തുള്ള പൈൻ മരങ്ങൾക്കിടയിൽ കുർബാന നടത്താനായിരുന്നു പുരോഹിതൻ ആദ്യം ആലോച്ചിരുന്നത്. എന്നാൽ നല്ല വെയിലായിരുന്ന അവിടെ കുർബാന നടത്താൻ സൗകര്യമുള്ള ഒരിടം അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. തണലുള്ള ഒരു സ്ഥലവും അവർക്ക് കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെയാണ് ‘എന്നാൽ പിന്നെ വെള്ളത്തിൽ തന്നെ ആയാലെന്താ’ എന്ന് ചിന്തിച്ചത്. “കടൽ കാണാൻ വന്ന ഒരു കുടുംബം അവരുടെ മെത്ത ഞങ്ങൾക്ക് നൽകി. അത് ഞങ്ങൾ ഒരു ബലിപീഠമാക്കി മാറ്റി. സൂര്യാഘാതം ഏറ്റെങ്കിലും, അത് മനോഹരമായിരുന്നു” ബെർണസ്കോണി കൊറിയർ ഡെല്ല സെറ പത്രത്തിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here