നടൻ സണ്ണി വെയിന്റെ നിര്‍മ്മാണത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പടവെട്ടിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ ലിജു കൃഷ്‌യാണ് സിനിമ തിരകഥ എഴുതി സംവിധാനം ചെയ്യുന്നത്. നിവിൻ പോളി ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
“സംഘർഷങ്ങൾ… പോരാട്ടങ്ങൾ… അതിജീവനം… നമ്മൾ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും.” എന്ന കുറിപ്പോടു കൂടെയാണ് നിവിൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. പോരാട്ട വീര്യത്തിൽ തീഷ്ണത ഉള്ള കണ്ണുകളോടെ വെട്ടുകത്തിയുമായി കർഷകരോടോപ്പം നിൽക്കുന്ന നിവിൻ പോളിയെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണാൻ കഴിയുക.