പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ അപൂർവ ബുദ്ധപ്രതിമ നശിപ്പിക്കപ്പെട്ട സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. മർദാൻ ജില്ലയിലെ കൃഷിയിടത്തിൽ നിന്നു കണ്ടെത്തിയ പ്രതിമകളാണ് നശിപ്പിച്ചത്.
ചുറ്റികകൊണ്ട് പ്രതിമ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രവിശ്യയിലെ ആർക്കിയോളജി വകുപ്പ് ഡയറക്ടർ അബ്ദുൾ സമദ് ഖാൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.