കൊച്ചി; അവശ്യസാധനങ്ങളുടെ വിലവർദ്ധനവിന് കാരണമാകുന്ന ജി എസ് ടി നിരക്കു വർധന പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യ സാധനങ്ങളുടെ വില ഭീമമായി വർധിപ്പിക്കുന്നതും സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നികുതി നിർദേശങ്ങളെ കേരളം പിന്തുണയ്ക്കില്ല. ഇപ്പോഴുണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.