തിരുവനന്തപുരം: പാലത്തായി പീഡന കേസ് ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കെ.മുരളീധരന് എം.പി. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സിപിഎം ബിജെപി ബാന്ധവത്തിന് പിഞ്ചു കുഞ്ഞിനെ ഇരയാക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു.
പ്രതിക്ക് ജാമ്യം കിട്ടിയതിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ടെന്നും മുരളീധരന് പറഞ്ഞു. പ്രതിയും പ്രാദേശിക ബിജെപി നേതാവുമായ പത്മരാജന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഇന്നലെ രംഗത്തെത്തിയിരുന്നു.