തനിക്കൊപ്പം ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകനും പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഗണ്‍മാന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് അഞ്ചു വര്‍ഷം ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് നാണക്കേടാണ്. എം.ജി കോളജിലെ എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസ് പിന്‍വലിച്ചത് താന്‍ ഇടപെട്ടല്ലെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
ലൈഫ് മിഷന്‍ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞു. പദ്ധതിയില്‍ സ്വകാര്യ കമ്പനിയായ യുണിടെകിന്‍റെ പങ്ക് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.