രാം ഗോപാല്‍ വര്‍മ്മയുടെ ‘ലഡ്‍കി’യിലെ വീഡിയോഗാനം: ചിത്രം നാളെ തിയറ്ററുകളില്‍

0
77

രാം ഗോപാല്‍ വര്‍മ്മയുടെ (Ram Gopal Varma) തിരിച്ചുവരവ് ചിത്രമെന്ന് കരുതപ്പെടുന്ന ലഡ്‍കിയിലെ (Ladki) വീഡിയോഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. തൂ നഹീ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. രവി ശങ്കര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൌഹാന്‍ ആണ്.

ലഡ്‍കി: എന്‍റര്‍ ദ് ഗേള്‍ ഡ്രാഗണ്‍ എന്ന് മുഴുവന്‍ പേരുള്ള ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. പൂജ ഭലേക്കർ നായികയാവുന്ന ചിത്രത്തില്‍ അഭിമന്യു സിംഗ്, രാജ്പാൽ യാദവ്, ടിയാൻലോങ് ഷി, മിയ മുഖി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഇന്തോ- ചൈനീസ് സംയുക്ത നിര്‍മ്മാണ സംരംഭമാണ് ചിത്രം. ഇന്ത്യൻ കമ്പനിയായ ആർട്‌സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ എന്നീ ബാനറുകളിൽ ജിംഗ് ലിയു, നരേഷ് ടി, ശ്രീധർ ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാൻ ഡോൺബിംഗ്, വി വി നന്ദ എന്നിവരാണ് സഹ നിർമ്മാതാക്കൾ.

ഹിന്ദി, മലയാളം, തമിഴ്‌, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. ആക്ഷൻ, റൊമാൻസ് വിഭാഗത്തിലുള്ള ചിത്രം രാം ഗോപാല്‍ വര്‍മ്മ ഇതുവര ചെയ്തതില്‍ ഏറ്റവും ചെലവേറിയ സിനിമയുമാണ്. ഗുരുപരൺ ഇൻ്റർനാഷണൽ ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്. ലോകമെമ്പാടുമായി 47,530 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് സംവിധായകന്‍റെ അവകാശവാദം. ഛായാഗ്രഹണം കമൽ ആർ, റമ്മി, സംഗീതം രവി ശങ്കർ, കലാസംവിധാനം മധുഖർ ദേവര, വസ്ത്രാലങ്കാരം ബാനർജി, വാർത്താ പ്രചരണം പി ശിവപ്രസാദ്.

LEAVE A REPLY

Please enter your comment!
Please enter your name here