“പഞ്ചഭൂത ശുദ്ധീകരണ മഹായജ്ഞവും, ബാക്റ്റീരിയൽ ടെക്നോളജിയും “

0
154

World Paper Bag ദിനമായ ജൂലൈ 12 ന് ശ്രീ.സി. അച്യുത മേനോൻ ഗവ. കോളേജിൽ മാലിന്യ പരിപാലനത്തിന് പഞ്ചഭൂത ശുദ്ധിയും ബാക്ടീരിയൽ ടെക്നോളജിയും എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എൻപവർമെന്റും ശ്രീ. സി. അച്യുതമേനോൻ ഗവ. കോളേജ് എൻ.എസ്.എസ്. വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ തൃശൂർ ജില്ലാ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ ശ്രീ. ബി.എൽ. ബിജിത് ഉദ്ഘാടനം ചെയ്തു. ഐ. എഫ്. എസ്. ഇ. നാഷണൽ സെക്രട്ടറി ഡോ. കെ. ഗണേശൻ വിഷയാവതരണം നടത്തി. മനുഷ്യനൊഴികെയുള്ള പ്രാണികൾക്കെല്ലാമുള്ള തിരിച്ചറിവ് മനുഷ്യരിലും വളർത്തുകയാണ് മാലിന്യ പരിപാലനത്തിന് ആദ്യം വേണ്ടതെന്ന് അദ്ദേഹം അവകാശപ്പെട്ടു. നമുക്കു വേണ്ടാത്തതല്ല മാലിന്യം ഭൂമിയുടെ തനത് സന്തുലിതാവസ്ഥയ്ക്ക് വിഘാതമാവുന്ന വസ്തുക്കളാണ് മാലിന്യം എന്ന് യുവതലമുറ മനസ്സിലാക്കണം എന്നദ്ദേഹം പറഞ്ഞു. മാലിന്യത്തിൽ നിന്ന് സ്ഥിര വരുമാനം നൽകുന്ന വിവിധ പദ്ധതികളിലേയ്ക്ക് വളണ്ടിയേഴ്സിനെ അദ്ദേഹം സ്വാഗതം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. രമ്യ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here