ചണ്ഡിഗഡ്: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ 2018ല്‍ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ് ആണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ ഖാനെ 2018ല്‍ വധിക്കാന്‍ പദ്ധതിയിട്ടത് എന്നാണ് ലോറന്‍സ് ബിഷ്‌ണോയ് പറഞ്ഞിരിക്കുന്നത്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് ലോറന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുന്നതിനായി മറ്റൊരു ഗുണ്ടയായ സമ്പത്ത് നെഹ്‌റയെ ലോറന്‍സ് മുംബയിലേയ്ക്ക് അയച്ചിരുന്നു. എന്നാല്‍ ദൂരത്തിരുന്നു വെടിവയ്ക്കാന്‍ സാധിക്കുന്ന തോക്ക് കൈവശം ഇല്ലാത്തിനാല്‍ സമ്പത്തിന് കൃത്യം നിര്‍വഹിക്കാന്‍ സാധിച്ചില്ല. പിന്നാലെ നാല് ലക്ഷം രൂപയ്ക്ക് ദൂരത്തിരുന്ന് വെടിവയ്ക്കാന്‍ സാധിക്കുന്ന തോക്ക് വാങ്ങി.
എന്നാല്‍ 2018ല്‍ പൊലീസ് ഈ തോക്ക് പിടിച്ചെടുത്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നെന്നും ലോറന്‍സ് വെളിപ്പെടുത്തി.ജയിലില്‍ കിടക്കുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ഗോള്‍ഡി ബ്രാര്‍. മൂസ് വാലയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഫേസ്ബുക്കിലൂടെ ആയിരുന്നു ഇവര്‍ ഏറ്റെടുത്തത്. മൂസ് വാലെയുടെ കൊലപാതകത്തിന് ശേഷം ഡല്‍ഹിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഗുണ്ടാസംഘങ്ങളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ, ലോറന്‍സ് ബിഷ്ണോയ്-കാലാ ജാഥേഡി-ഗോള്‍ഡി ബ്രാര്‍ എന്നിവരെ പോലീസ് നിരീക്ഷിച്ചിരുന്നു.