ലൈഫ്മീഷനിൽ സി.ബി.ഐ: യൂണി ടാക് ഉടമകളെ ചോദ്യം ചെയ്യുന്നത് തുടരുന്നു

0
110

ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് ഉടമയയെയും ലൈഫ് മിഷന്‍ തൃശൂര്‍ കോര്‍ഡിനേറ്ററെയും സിബിഐ വീണ്ടും ചോദ്യം ചെയ്യുന്നു. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, ഭാര്യ സീമ, ലൈഫ് മിഷന്‍ തൃശൂര്‍ കോര്‍ഡിനേറ്റര്‍ ലീന്‍സ് ഡേവിഡ് എന്നിവര്‍ കൊച്ചിയിലെ സിബിഐ യൂണിറ്റ് ഓഫീസിലെത്തി. രണ്ടാം തവണയാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇന്നലെ പത്ത് മണിക്കൂറോളം ലീന്‍സ് ഡേവിഡിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് സന്തോഷ് ഈപ്പനെയും ഭാര്യയെയും ഏജന്‍സി ചോദ്യം ചെയ്തത്.അതേസമയം കേസില്‍ അഴിമതി നിരോധന നിയമം ഉള്‍പ്പെടുത്താന്‍ സിബിഐ നിയമോപദേശം തേടി.കരാര്‍ ലഭിക്കാന്‍ യൂണിടാക്, സ്വപ്ന വഴി ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി നല്‍കിയതായി സിബിഐ കണ്ടെത്തിയ സാഹചര്യത്തിലാണിത്.

ലൈഫ് മിഷന്‍ കേസില്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട്, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളായിരുന്നു സിബിഐ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ യൂണിടാക്ക് സ്വപ്ന വഴി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി സിബിഐക്ക് തെളിവ് ലഭിച്ചു. അതുകൊണ്ടുതന്നെ അഴിമതി നിരോധന നിയമം ഉള്‍പ്പെടുത്താന്‍ സിബിഐ നിയമോപദേശം തേടി. ഇതിനുള്ള തെളിവുകള്‍ ലഭിച്ചത് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വീട്ടിലും, ഓഫീസിലും നടത്തിയ പരിശോധനയിലാണ്. സന്തോഷ് ഈപ്പന്റെ മൊഴിയിലും കൈക്കൂലി നല്‍കിയതിന്റെ സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here