കൊളംബോ: രാജി ആവശ്യപ്പെട്ടുള്ള കലാപം അതിരൂക്ഷമായിരിക്കെ രാജ്യം വിട്ട് പ്രസിഡന്റ് ഗോതാബയ രാജപക്സെ. പ്രസിഡന്റ് കുടുംബത്തോടൊപ്പം മാലദ്വീപിലേക്ക് കടന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക വിമാനത്തിലാണ് ഗോതാബയ കടന്നത്. അദ്ദേഹത്തിനൊപ്പം ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേരുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് പ്രസിഡന്റ് രാജ്യം വിട്ടതെന്നാണ് സൂചന. മാലദ്വീപില്‍ നിന്നും ഗോതാബയ തന്റെ രാജി പ്രഖ്യാപിച്ചേക്കും.
പതിനായിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ കൊളംബോയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറം ചെയ്യുന്നതിന് മുമ്പ് അവിടം വിട്ട ഗോതാബയ ബുധനാഴ്ച രാജിവെക്കുമെന്നും “സമാധാനപരമായ അധികാര കൈമാറ്റത്തിന്” വഴിയൊരുക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ സർക്കാർ അധികാരത്തില്‍ വരുമ്പോള്‍ രാജപക്‌സെ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതകളുള്ളതായി നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് അദ്ദേഹം വിദേശത്തേക്ക് കടന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
കൊളംബോയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അയൽരാജ്യമായ അന്റോനോവ്-32 സൈനിക വിമാനത്തലാമ് പ്രസിഡന്റ് രാജ്യം വിട്ടത്. “അവരുടെ പാസ്‌പോർട്ടുകൾ സ്റ്റാമ്പ് ചെയ്യുകയും അവർ പ്രത്യേക വ്യോമസേനാ വിമാനത്തിൽ കയറുകയും ചെയ്തു,” ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു.