മണലൂര്‍ എം.എല്‍.എ മുരളി പെരുനല്ലി നിയസഭിവല്‍ നടത്തിയ പരമാര്‍ശത്തിനെതിരെ ഹരീഷ് പേരടി.

0
56

കൊച്ചി: മണലൂര്‍ എം.എല്‍.എ മുരളി പെരുനല്ലി നിയസഭിവല്‍ നടത്തിയ പരമാര്‍ശത്തിനെതിരെ ഹരീഷ് പേരടി. ജയ് ഭീം എന്ന് കേട്ടാല്‍ പാലാരിവട്ടം പാലത്തിന്റെ ബിം ആയി തോന്നുന്നത് അവരുടെ തെറ്റല്ല…അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.

ആകെ നടക്കുന്ന ക്ലാസ്സ് അഭിപ്രായ വിത്യാസങ്ങള്‍ പറയുന്നവരെ സൈബറിടങ്ങളില്‍ വന്ന് തന്തക്കും തള്ളക്കും വിളിക്കുന്ന പകയുടെ വേദാന്തം മാത്രമാണ് എന്നും ഹരീഷ് പറഞ്ഞു.

ജയ് ഭീം എന്ന് കേട്ടാല്‍ പാലാരിവട്ടം പാലത്തിന്റെ ബിം ആയി തോന്നുന്നത് അവരുടെ തെറ്റല്ല…അവരുടെ നാലാം മതത്തില്‍ ഇപ്പോള്‍ പഴയ പാര്‍ട്ടി ക്ലാസ്സുകള്‍ ഒന്നുമില്ല…ആകെ നടക്കുന്ന ക്ലാസ്സ് അഭിപ്രായ വിത്യാസങ്ങള്‍ പറയുന്നവരെ സൈബറിടങ്ങളില്‍ വന്ന് തന്തക്കും തള്ളക്കും വിളിക്കുന്ന പകയുടെ വേദാന്തം മാത്രമാണ്…Dr.B.R.അംബേദ്ക്കര്‍ജി ക്ഷമിക്കുക…

കഴിഞ്ഞദിവസമാണ് നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മണലൂര്‍ എം.എല്‍.എ മുരളി പെരുനല്ലി വിവാ?ദ പരാമര്‍ശം നടത്തിയത്. സജി ചെറിയാന്റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില്‍ ‘ജയ് ഭീം’ എന്ന് വിളിച്ചിരുന്നു. ഈ സമയത്ത്, പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്ന് മുരളി പെരുനെല്ലി എംഎല്‍എ തിരിച്ച് ചോദിച്ചതാണ് ബഹളത്തിലേക്ക് എത്തിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here