കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോനയ്ക്ക് അച്ചു. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലേക്കാണ് കാർഡ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടി.മെമ്മറി കാർഡ് പരിശോധന തുടരന്വേഷണത്തിൽ ഏറെ നിർണായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്ന എഫ് എസ് എൽ കണ്ടെത്തലോടെ ദൃശ്യങ്ങൾ ചോർന്നോ എന്നതാണഅ പ്രധാനമായും പരിശോധിക്കേണ്ടത്. കോടതിയുടെ കസ്റ്റഡയിൽ ഇരിക്കവേയാണ് ദൃശ്യങ്ങൾ രണ്ട് തവണയായി ആക്സസ് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.