കൃത്യമായി നികുതിയടച്ചതിന് മഞ്ജു വാര്യറിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
കൃത്യമായി ജി എസ് ടി നികുതികൾ ഫയൽ ചെയ്ത് അടച്ചതിന് നടി മഞ്ജു വാര്യറിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് ആണ് മഞ്ജു വാര്യറിന് അഭിനന്ദിച്ചു കൊണ്ട് സർട്ടിഫിക്കറ്റ് നൽകിയത്. നടൻ മോഹൻലാലിനും കൃത്യമായി നികുതി കെട്ടിയതിന് കേന്ദ്ര സർക്കാർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു.