മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്,

0
53

വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത മേഖലയിലെത്തി ജനങ്ങൾക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ(Mohanlal). താരം ഇന്ന് വയനാട്ടിലെത്തും(Wayanad).  ലെഫ്റ്റനന്‍റ് കേണൽ(lieutenant colonel) കൂടിയായ മോഹൻലാൽ ആദ്യം ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ദുരന്തഭൂമി സന്ദർശിക്കുക. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെയും നടൻ കാണും.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു. 25 ലക്ഷം രൂപയാണ് താരം നല്‍കിയത്. 2018ല്‍ ഉണ്ടായ മഹാപ്രളയ സമയത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ സംഭാവന നല്‍കിയിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ സംഭാവനകൾ നൽകിയിരുന്നു. ഇന്ന് നടി നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും വയനാടിന് സഹായവുമായി രംഗത്തെത്തിയിരുന്നു. 20 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരദമ്പതികൾ കൈമാറിയിരിക്കുന്നത്. ഇരുവരുടെയും നിർമ്മാണകമ്പനിയായ റൗഡി പിക്ച്ചേഴ്സിന്റെ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയിരിക്കുന്നത്. വിഗ്നേഷ് ശിവൻ ഇക്കാര്യം സ്ഥിരീകരിച്ച് ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് അയച്ച കത്താണിത്.

LEAVE A REPLY

Please enter your comment!
Please enter your name here