തന്നെ ചോദ്യം ചെയ്ത ഇഡി, സ്വര്‍ണക്കടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്തെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി.

0
54

മലപ്പുറം • തന്നെ ചോദ്യം ചെയ്ത ഇഡി, സ്വര്‍ണക്കടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്തെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നാണ് ഇതിലൂടെ തെളിയുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പരിസ്ഥിതിലോല മേഖല പ്രശ്നത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുന്നത് അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വണ്ടൂരിൽ നടന്ന പൊതുയോഗത്തിലാണ് രാഹുൽ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ചത്.

ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. ഈ വിഷയത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പക്ഷേ, കോൺഗ്രസ് കർഷകർക്കൊപ്പവും സാധാരണക്കാർക്കൊപ്പവും അണിനിരക്കും. സിപിഎം പ്രവർത്തകർ തന്റെ ഓഫിസ് എത്ര തവണ തല്ലിത്തകർത്താലും വിരോധമില്ല, വേദനയില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here