വാരാണസി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫ് സമയത്ത് പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിച്ചതിനെത്തുടർന്നായിരുന്നു അടിയന്തരമായി വിമാനം നിലത്തിറക്കിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വാരണാസിയിൽ നിന്ന് ഹെലികോപ്റ്റർ പറന്നു തുടങ്ങുമ്പോൾ പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കി. വാരാണസിയിൽ നിന്ന് ലഖ്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൗശൽ രാജ് ശർമ പറഞ്ഞു.