കുർട്ടേൻ (ഫിൻലൻഡ്) • ഇന്ത്യയുടെ ഒളിംപിക് ജാവലിൻ സ്വർണമെൽ ജേതാവ് നീരജ് ചോപ്ര കുർട്ടേൻ ഗെയിംസിൽ സ്വർണം നേടി (86.69 മീറ്റർ). ആദ്യ ശ്രമത്തിൽ 84.36 മീറ്റർ കുറിച്ച ചോപ്ര മൂന്നാം ശ്രമത്തിലാണ് 86.69 മീറ്റർ കടന്നത്. ഒളിംപിക് സ്വർണം നേടിയ ശേഷം ചോപ്ര പങ്കെടുക്കുന്ന രണ്ടാമത്തെ മീറ്റാണിത്.
ഈ സീസണിൽ 93.07 മീറ്റർ എറിഞ്ഞ ആൻഡേഴ്ൻ പീറ്റേഴ്സ് മത്സരിച്ചെങ്കിലും 84 കടക്കാനായില്ല. ഒളിംപിക്സിനു ശേഷം ആദ്യം പങ്കെടുത്ത പാവോ നൂർമി ഗെയിംസിൽ കഴിഞ്ഞ ദിവസം ചോപ്രയ്ക്കു വെള്ളി മെഡൽ ലഭിച്ചിരുന്നു. അവിടെയും ചോപ്ര 86 മീറ്റർ പിന്നിട്ടിരുന്നു. അവിടെ സ്വർണം നേടിയ ഒലിവർ ഹെലാൻഡർ കുർട്ടേൻ ഗെയിംസിൽ പങ്കെടുത്തില്ല.