ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി.

0
59

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാന്‍ നാലാം സ്ഥാനം സ്വന്തമാക്കി.വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെയാണ് പാകിസ്ഥാന്‍ റാങ്കിങ്ങില്‍ ഇന്ത്യയെ മറികടന്നത്. പരമ്പര പാകിസ്ഥാന്‍ 3-0 ന് സ്വന്തമാക്കിയിരുന്നു. ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തായിരുന്നു.

പരമ്പര വിജയത്തോടെ 106 പോയന്റുകള്‍ സ്വന്തമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. ഇന്ത്യയേക്കാള്‍ ഒരു പോയിന്റ് അധികം നേടിയാണ് പാകിസ്ഥാന്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 125 റേറ്റിംഗ് പോയിന്റുമായി ന്യൂസിലന്‍ഡാണ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 124 പോയിന്റുമായി ഇംഗ്ലണ്ട് രണ്ടാമതും 107 പോയിന്റുമായി ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യയ്ക്ക് പിന്നാലെ ആറാമതായി ദക്ഷിണാഫ്രിക്കയും ഏഴാമതായി ബംഗ്ലാദേശുമുണ്ട്. ശ്രീലങ്ക എട്ടാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതാം റാങ്കിലും നില്‍ക്കുന്നു. അഫ്ഗാനിസ്ഥാനാണ് പത്താമത്. സിംബാബ്വെ 16-ാം റാങ്കിലേക്ക് വീണു.

LEAVE A REPLY

Please enter your comment!
Please enter your name here