ഗുവാഹത്തി: പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടിയതിന് പിന്നാലെ വലിയ ജനശ്രദ്ധ ലഭിച്ച അസം പോലീസ് ഉദ്യോഗസ്ഥയാണ് ജുന്‍മോനി രാഭ. എന്നാല്‍ ഇപ്പോള്‍ അതേ കേസില്‍ രാഭ അറസ്റ്റിലായിരിക്കുകയാണ്.
പ്രതിശ്രുത വരനുള്‍പ്പെട്ട അഴിമതി കേസില്‍ തന്നെയാണ് രാഭയെ അറസ്റ്റ് ചെയ്തത്. ഇവരെ പതിന്നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അസമിലെ നാഗണ്‍ ജില്ലയില്‍ സബ് ഇന്‍സ്‌പെക്ടറായി രുന്നു ഇവര്‍. രണ്ടു ദിവസത്തെ വിശദമായിട്ടുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് രാഭയെ അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയായിരുന്നു ജുന്‍മോനി രാഭ പ്രതിശ്രുത വരന്‍ പൊഗാഗിനെ വഞ്ചനാക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ പൊഗാഗ് രാഭയെ കരാറുകാര്‍ക്ക് പരിചയപ്പെടുത്തി വിശ്വാസം നേടിയെടുക്കുകയായിരുന്നു. പിന്നീട് കരാറുകാരെ വഞ്ചിച്ചെന്നാണ് പരാതി.
മജൂലിയില്‍ രാഭ ജോലിയില്‍ കയറിയപ്പോള്‍ രാഭയാണ് റാണ പോഗാഗിനെ പരിചയപ്പെടുത്തിയതെന്നും ശേഷം അവരുമായി സാമ്പത്തിക ഇടപാടുകളില്‍ ഒപ്പുവെച്ചതായും രണ്ട് പേര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തങ്ങള്‍ വഞ്ചിക്കപ്പെട്ടതായും ഇവര്‍ പറഞ്ഞിരുന്നു.ആളുകള്‍ക്കു ജോലി വാഗ്ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയയാിരുന്നു രാഭ കുറ്റപത്രം നല്‍കിയത്.
തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങളെ രാഭ ഉപദ്രവിച്ചുവെന്ന് എംഎല്‍എ പറയുകയും രാഭ തര്‍ക്കുന്നതുമായിരുന്നു ഫോണ്‍ സംഭാഓഡിയോ ടേപ്പ് ചോര്‍ന്നതിന് പിന്നാലെ വലിയ കോലാഹലം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് അര്‍ഹമായ ബഹുമാനം നല്‍കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.