സ്വര്‍ണക്കടത്ത്കേസ്: ഉന്നത ബന്ധങ്ങളുടെ ചുരുളഴിച്ച് അന്വേഷണ ഏജൻസികൾ

0
84

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിൽ ഉന്നത ബന്ധങ്ങളുടെ ചുരുളഴിച്ച് അന്വേഷണ ഏജൻസികൾ. സ്വപ്നയും സന്ദീപും എൻഐഎയുടെ ചോദ്യം ചെയ്യലിനിടെ നിര്‍ണായക വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

സ്വർണക്കടത്ത്കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും അടക്കം സുപ്രധാന വിവരങ്ങളെല്ലാം സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ്എൻഐഎ പുറത്ത് വിട്ടിരിക്കുന്നത്. സൗഹൃദത്തിന് അപ്പുറം കേസിൽ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയിൽ പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അടക്കം ഉണ്ടെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here