റൊമാന്റിക് മ്യൂസിക്കല്‍ വെബ് സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്‌സിൻറെ ആദ്യ ടീസർ ആമസോൺ പുറത്ത് വിട്ടു. അമൃത്പാല്‍ സിംഗ് ബിന്ദ്ര നിര്‍മ്മിച്ച് ആനന്ദ് തിവാരിസംവിധാനം ചെയ്തിരിക്കുന്ന ഏറ്റവും പുതിയ ആമസോണ്‍ ഒറിജിനല്‍ സീരീസ് രണ്ട് വ്യത്യസ്ത സംഗീത പശ്ചാത്തലങ്ങളില്‍ നിന്നെത്തുന്ന രണ്ട് യുവ ഗായകരുടെ പ്രണയകഥയാണ് പറയുന്നത്. 2020 ഓഗസ്റ്റ് 4 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയിൽ സീരിസ് സ്ട്രീം ചെയ്യും.200 രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലുമായി ബണ്ടിഷ് ബണ്ഡിറ്റ്‌സ് പ്രൈം വീഡിയോയില്‍ റീലീസ് ചെയ്യും. സീരീസില്‍ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന പ്രതിഭ റിഥ്വിക് ഭൗമിക് (ധുസാര്‍) ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞനായ രാധെയാകുമ്പോള്‍ ശ്രേയ ചൗധരി പോപ്പ് സ്റ്റാര്‍ തമന്നയായെത്തുന്നു. പ്രമുഖ താരങ്ങളായ നസറുദ്ദീന്‍ ഷാ ,അതുല്‍ കുല്‍ക്കര്‍ണി, കുനാല്‍ റോയ് കപൂര്‍ , ഷീബ ഛദ്ദ, രാജേഷ് തായ്‌ലാംഗ് തുടങ്ങിയവരും വേഷമിടുന്നു.