നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
245

തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് വച്ചാണ് സംഭവം, ‘ എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെയാണ് അപകടം. താരത്തിന്റെ കാലില്‍ സാരമായി പരിക്കേറ്റെന്നാണ് വിവരം. ചിത്രീകരണം മുന്നോട്ടുപോകാന്‍ ആകാത്ത വിധം കാലിന് വേദന വന്നതോടെ താരത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കുന്നതിനിടെയാണ് അപകടം. ക്ലൈമാക്‌സിലെ ഒരു സംഘടന രംഗം ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.

പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. റൊമാന്റിക്ക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് എ രഞ്ജിത്ത് സിനിമ. ആസിഫ് അലിക്ക് ഒപ്പം സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, ജുവല്‍ മേരി, അജു വര്‍ഗീസ്, രഞജി പണിക്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here