ആധാർ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കാർഡ് നൽകരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0
371

ന്യൂഡൽഹി: ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന്റെ അറിയിപ്പ്. ആധാർ കാർഡോ, കാർഡിലെ വിവരങ്ങളോ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. ദുരുപയോഗം തടയാന്‍ അവസാന നാലക്കം മാത്രം കാണുന്ന വിധത്തിലുള്ള ആധാര്‍ കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി വേണം ഉപയോഗിക്കാനെന്നും ഐ.ടി മന്ത്രാലയം ഇറക്കിയ കുറിപ്പില്‍ പറയുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി വാങ്ങുന്നത് കുറ്റകരമാണെന്നും, ഇത്തരം സ്ഥാപനങ്ങൾക്ക് കാർഡോ, കാർഡിന്റെ കോപ്പിയോ നൽകരുതെന്നും മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here