ഇന്ത്യയുടെ സ്വന്തം ‘കൊവാക്‌സിന്‍’; ഭാരത് ബയോടെക് ക്ലിനിക്കല്‍ ആദ്യഘട്ട ട്രയല്‍ പൂര്‍ത്തിയാക്കി

0
82

ഹൈദരാബാദ്: കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയൽ ആദ്യഘട്ടം ഭാരത് ബയോടെക് പൂര്‍ത്തിയാക്കി. ‘കൊവാക്‌സിന്‍’ എന്ന പേരില്‍ നിര്‍മ്മിച്ചിരിക്കുന്ന വാക്‌സിന്‍ സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ആകെ 375 പേരിലാണ് പരീക്ഷണം നടത്തിയതെന്ന് കമ്പനി അറിയിച്ചു. രാജ്യത്തെ വിവിധ മേഖലകളിലുള്ള സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്താണ് പരീക്ഷണം നടത്തിയത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ കൊറോണ പ്രതിരോധ വാക്‌സിനാണ് ‘കൊവാക്‌സിന്‍’. ഫേസ്-1 ക്ലിനിക്കല്‍ ട്രയലാണ് നിലവില്‍ പൂര്‍ത്തിയാക്കിയത്. ജൂലൈ-15ന് വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നാണ് കമ്പനിയുടെ വിശദീകരണം. സന്നദ്ധപ്രവര്‍ത്തകരെ വിവിധ മേഖലകളില്‍ നിന്നും തരംതിരിച്ച് പ്രായം, ആരോഗ്യം മറ്റ് രോഗാവസ്ഥ എന്നിവ പരിശോധിച്ചാണ് ‘കൊവാക്‌സിന്‍’ പരീക്ഷണം നടത്തിയത്.

നിലവില്‍ ഇന്ത്യയിലെ കൊറോണ പ്രതിരോധ ഗവേഷണത്തിനായി രണ്ടു വാക്‌സിനുകളാണ് വികസിപ്പിക്കാന്‍ അനുമതി നല്‍കിയത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഒരെണ്ണം തയ്യാറാക്കിയത്. മറ്റൊന്ന് സൈഡസ് കാഡില ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡുമാണ് വികസിപ്പിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here