കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട.

0
221

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പോലീസിന്റെ സ്വർണവേട്ട. ബഹ്റൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. രണ്ടേ മുക്കാൽ കിലോ സ്വർണമായിരുന്നു ഇത്. ബാലുശ്ശേരി സ്വദേശിയായ അബ്ദുൽ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കവറിലാക്കിയും ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ചുമാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.

ഇതിനിടെ വിമാനത്താവളത്തിന് പുറത്ത് നടത്തിയ പരിശോധനയിൽ പോലീസിന്റെ പിടിയിലാവുകയായിരുന്നു പ്രതി. മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടി വെച്ച നിലയിലായിരുന്നു. ഇതിനു പിന്നാലെ മൂന്ന് സ്വർണ്ണ ഉരുളകൾ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലും.

LEAVE A REPLY

Please enter your comment!
Please enter your name here