മോസ്കോ• ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അടുത്തിടെ മറ്റൊരു ശസ്ത്രക്രിയയ്ക്കുകൂടി വിധേയനായി. വയറ്റിലെ ഫ്ലൂയിഡ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കാണ് പുട്ടിൻ വിധേയമായത്. മേയ് 12ന് രാത്രിക്കോ 13ന് പുലർച്ചെയ്ക്കോ ആയിരുന്നു ശസ്ത്രക്രിയയെന്നാണ് റിപ്പോർട്ട്.
ശസ്ത്രക്രിയയെത്തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരുമായി നിശ്ചയിച്ചിരുന്ന യോഗത്തിൽ പുട്ടിന് ഹാജരാകാൻ കഴിഞ്ഞില്ല. എന്നാൽ മുൻകൂട്ടി തയാറാക്കി വച്ചിരുന്ന പുട്ടിന്റെ വിഡിയോ സന്ദേശം യോഗത്തിൽ കേൾപ്പിച്ചു.
അതേസമയം, നേരത്തെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയയല്ല ഇതെന്നും അതു നടക്കാനിരിക്കുന്നതേയുള്ളെന്നും റിപ്പോർട്ട് പറയുന്നു.