കൊച്ചി: ഭര്‍ത്താവിനെ യാത്രയാക്കിയ ശേഷം അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗേറ്റ് മറിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഏലൂര്‍ ഫെറിക്കു സമീപം തൈപ്പറമ്പില്‍ ബെന്നി വര്‍ഗീസിന്റെ ഭാര്യ ജോസ്‌മേരി (54) ആണ് മരിച്ചത്. ഏലൂര്‍ വില്ലേജ് ഓഫിസിലെ താല്‍ക്കാലിക ജോലിചെയ്ത് വരുകയായിരുന്നു ജോസ്‌മേരി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45നാണ് അപകടം ഉണ്ടായത്. ഭര്‍ത്താവ് ബെന്നിയെ യാത്രയാക്കിയ ശേഷം ഗേറ്റ് അടയ്ക്കുമ്പോഴായിരുന്നു അപകടം. ഭാരമുള്ള ഇരുമ്പ് ഗേറ്റാണ് ജോസ്മേരിയുടം ദേഹത്തേക്ക് മറിഞ്ഞുവീണത്. ഗേറ്റിന്റെ ഭാരം താങ്ങാനാവാതെ തലയടിച്ചുവീണ ജോസ്‌മേരിയുടെ കൈകളിൽ ടോര്‍ച്ചും ചായക്കപ്പും ഉണ്ടായിരുന്നതിനാല്‍ ഗേറ്റ് പിടിച്ചുനിര്‍ത്താനും കഴിഞ്ഞില്ല.