ന്യൂ മോഡൽ ജാവ വിപണിയിലേക്ക് എത്തുന്നു

0
104

ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ വാഹനങ്ങൾ വിപണി കീഴടക്കാൻ എത്തുന്നു. ജനുവരിയിൽ ബുക്കിങ് ആരംഭിച്ച ജാവ ഏപ്രിൽ രണ്ടാം തിയതി മുതൽ ഡെലിവറി ആരംഭിക്കേണ്ടതായിരുന്നു. പക്ഷെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ നിർമാണശാല അടച്ചിട്ടതോട പെരാക്കിന്റെ ഡെലിവറി പിന്നെയും വൈകി. ഒടുവിൽ പെരാക്കിന്റെ ഡെലിവറി തുടങ്ങുന്ന ദിവസം വ്യക്തമാക്കിയിരിക്കുകയാണ് കമ്പനി. ജൂലൈ 20-ന് ജാവ പേരാക്കിന്റെ ഡെലിവറി ആരംഭിക്കും. ട്വിറ്ററിലൂടെയാണ് ജാവ മോട്ടോർസൈക്കിൾസ് ഇക്കാര്യം വ്യക്തമാക്കിയത്.

Rs 1,94,500 രൂപയാണ് ജാവ പെരാക്കിന്‍റെ എക്‌സ്-ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള കസ്റ്റം ബോബര്‍ മോഡലാണ് ജാവ പെരാക്ക്. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലുള്ള ബോബര്‍ സ്‌റ്റൈല്‍ മോഡലാണിത്. രൂപത്തില്‍ ജാവയുടെ മോഡിഫൈഡ് പതിപ്പാണെന്ന് തോന്നിപ്പിക്കുന്ന ഡിസൈനാണ് ബൈക്കിന്.

LEAVE A REPLY

Please enter your comment!
Please enter your name here