നക്ഷത്രഫലം, ജൂലൈ 6,

0
66

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

മേടം രാശിക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും. കുട്ടിയുടെ ഉപരിപഠനത്തിനുള്ള അഡ്മിഷൻ സംബന്ധമായി തിരക്കുണ്ടാകും. മത്സര പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക് ദിവസം അനുകൂലമാണ്. വീട്ടിലേയ്ക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങാൻ പണം ചെലവാക്കിയേക്കാം. പ്രണയ ജീവിതത്തിൽ പിരിമുറുക്കം അനുഭവപ്പെടും. തൊഴിൽ തേടുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാനിടയുണ്ട്. നിശ്ചയദാർഢ്യത്തോടെ ഏത് ജോലിയും ചെയ്താൽ അതിൽ വിജയം കൈവരിക്കും. വൈകുന്നേരം സുഹൃത്തുക്കളുമായി സമയം ചെലവിടും.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

കുടുംബാംഗങ്ങളുടെ ചില നിർദ്ദേശങ്ങൾ നിങ്ങളുടെ കുടുംബ ബിസിനസിന് ഗുണം ചെയ്യും. ബിസിനസിൽ പുരോഗതി പ്രകടമാകും. ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുന്ന ദിവസമാണ്. ബിസിനസ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർ നടത്തുന്ന പ്രവർത്തനങ്ങൾ വിജയത്തിലെത്തും. ജോലിസ്ഥലത്ത് എല്ലാവരുടെയും പിന്തുണ നിങ്ങൾക്കൊപ്പമുണ്ടാകും. പ്രണയ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമാണ്.

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

​​മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുന്നവർക്ക് സമയം അനുകൂലമല്ല. ജോലി മാറാൻ ആഗ്രഹിക്കുന്നവർ പെട്ടന്ന് തീരുമാനം എടുക്കുന്നതിന് പകരം പ്രിയപ്പെട്ടവരോട് കൂടെ ആലോചിക്കുന്നത് നന്നായിരിക്കും. നന്നായി ആലോചിച്ചുറപ്പിച്ച ശേഷം മാത്രം പുതിയ സംരംഭങ്ങൾക്കായി ഇറങ്ങിത്തിരിക്കുക. കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കുടുംബത്തിലെ ചെറിയ കുട്ടികളുമായി സന്തോഷത്തോടെ സമയം ചെലവിടും. ദാമ്പത്യ ജീവിതത്തിൽ പരസ്പര ബഹുമാനം വർധിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇന്ന് തിരക്കേറിയ ദിവസമായിരിക്കും.

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

​​പ്രണയ ജീവിതത്തിൽ കൂടുതൽ മാധുര്യം അനുഭവപ്പെടുന്ന ദിവസമാണ്. പ്രണയ പങ്കാളിയുമായി എവിടെയെങ്കിലും യാത്ര പോകാനിടയുണ്ട്. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് കാര്യങ്ങൾ അനുകൂലമാകും. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് പുതിയ പ്രോജക്ടുകളുടെ ഭാഗമാകേണ്ടി വരും. ഇതിൽ മേലുദ്യോഗസ്ഥരുടെ പിന്തുണയും നിങ്ങൾക്കൊപ്പം ഉണ്ടാകും. സുഹൃത്തുക്കൾ വഴി സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കുക.

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

​​അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കണം. ഇത്തരത്തിലുള്ള അമിത ചെലവ് കുടുംബ ബജറ്റ് താറുമാറാക്കിയേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുന്നിൽ കണ്ടു മാത്രം പണം ചെലവഴിക്കുക. ബിസിനസ് ചെയ്യുന്നവർക്ക് നിരവധി സാമ്പത്തികാവശ്യങ്ങൾ ഉണ്ടാകും. പ്രണയ പങ്കാളിയുമായി എവിടെയെങ്കിലും യാത്ര പോകാൻ പദ്ധതിയിടും. ഇതിനായി തയ്യാറെടുപ്പുകൾ നടത്തിയേക്കാം. വൈകുന്നേരം മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം നീക്കി വെയ്ക്കും.

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

​​തൊഴിൽ രംഗത്തെ ചില മാറ്റങ്ങൾ മൂലം മാനസിക പിരിമുറുക്കം വർധിക്കാനിടയുണ്ട്. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുക. ബിസിനസ് ചെയ്യുന്നവർക്ക് പുരോഗതി ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ആശ്വാസം ലഭിക്കും. ചുറ്റുമുള്ള അന്തരീക്ഷം മെച്ചപ്പെടുന്നതായി അനുഭവപ്പെടും. നിങ്ങളുടെ പ്രണയ ബന്ധം കുടുംബത്തിൽ അവതരിപ്പിച്ചേക്കാം.

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

​​മാതാപിതാക്കൾക്കൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്. ഒരു സുഹൃത്തിന് വേണ്ടി നിങ്ങളുടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾ കൂടുതൽ ഏകാഗ്രതയോടെ പാഠഭാഗങ്ങൾ ഗ്രഹിക്കേണ്ടതുണ്ട്. സ്വത്ത് തർക്കങ്ങൾ അവസാനിക്കുകയോ തീരുമാനം നിങ്ങൾക്ക് അനുകൂലമാകുകയോ ചെയ്തേക്കാം. തൊഴിൽ മേഖലയിൽ മേലുദ്യോഗസ്ഥരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. ചില ഗാർഹിക ജോലികൾ ചെയ്ത് തീർക്കാനുള്ള തിരക്കിലായിരിക്കും നിങ്ങൾ.

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

​​സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത ലഭിക്കാനിടയുണ്ട്. കുടുംബ സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ അവസാനിക്കും. വൃശ്ചികക്കൂറുകാരെ ഇന്ന് ഭാഗ്യം തുണയ്ക്കുന്ന ദിവസം കൂടിയായിരിക്കും. പുതിയ കാര്യങ്ങൾക്ക് തുടക്കം കുറിക്കാൻ ഇന്ന് ദിവസം അനുകൂലമാണ്. ബിസിനസ് മെച്ചപ്പെടുത്താൻ ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിൽ പ്രണയ പങ്കാളിക്കായി സമയം മാറ്റി വെക്കും. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകും.

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

​​ഒരു കുടുംബാംഗത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കും. ഇത് മൂലം കൂടുതൽ ഓടിനടക്കേണ്ടതായി വരും. കുടുംബത്തിൽ പിരിമുറുക്കത്തിന്റെയും വിഷമത്തിന്റെയും അന്തരീക്ഷമായിരിക്കാം. ഉപരി പഠനം തേടുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടാം. വിഷമഘട്ടത്തിൽ ചില സുഹൃത്തുക്കളോട് സംസാരിക്കുന്നത് നിങ്ങൾക്ക് ആശ്വാസം നൽകും. ബിസിനസ് ചെയ്യുന്നവർക്ക് എതിരാളികൾ ഉണ്ടെന്ന് തിരിച്ചറിയും. ഇവർ നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​സന്താനങ്ങളുടെ ജോലിയിൽ നേട്ടമുണ്ടാകും. അവരുടെ നേട്ടത്തിൽ നിങ്ങൾ മതിമറന്ന് സന്തോഷിക്കുകയും ചെയ്യും. നിങ്ങളുടെ തൊഴിലിടത്തിൽ നേട്ടങ്ങൾ ഉണ്ടാകും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനിടയുണ്ട്. എന്നാൽ വിദ്യാർത്ഥികൾക്ക് പഠനവുമായി ബന്ധപ്പെട്ട് ചില തടസങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യത്തിലും കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കുന്ന ദിവസമാണ്. പ്രണയ ബന്ധം വിവാഹത്തിലേക്ക് നീങ്ങാനിടയുണ്ട്. ബിസിനസിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. വാഗ്വാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​കുടുംബ ബിസിനസിൽ സഹോദരന്റെ പിന്തുണ ഉണ്ടാകും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാനസിക പിരിമുറുക്കം വർധിപ്പിക്കും. ഇന്ന് കുടുംബത്തിൽ ചെലവുകൾ കൂടാനിടയുണ്ട്. മാത്രവുമല്ല, കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്. എന്നാൽ മുതിർന്നവരുടെ ഇടപെടൽ മൂലം സാഹചര്യം മെച്ചപ്പെടും. ജോലിസ്ഥലത്തെ മോശം സാഹചര്യം ആശങ്ക വർധിപ്പിച്ചേക്കാം.

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

​​കടം കൊടുത്താൽ അത് തിരികെ ലഭിക്കുമോ എന്ന ആശങ്ക നിങ്ങളെ വല്ലാതെ അലട്ടും. തൊഴിൽ രംഗത്ത് സാഹചര്യങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാകും. പുതിയ അവസരങ്ങൾ ലഭിക്കാനിടയുണ്ട്. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വർധിക്കുകയും ചെയ്യും. പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. ജീവിതപങ്കാളിക്കൊപ്പം സന്തോഷകരമായി സമയം ചെലവിടും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here