കിയ ഇവി9 ഇന്ത്യൻ വിപണിയിലെത്തി.

0
43

കൊറിയൻ ബ്രാൻഡായ കിയയുടെ ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയില വിലയേറിയ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് ഇവ9. 6 സീറ്റർ വാഹനമാണ് കിയയുടെ ഇലക്ട്രിക് എസ്‌യുവി. 1.3 കോടി രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, EV6 എന്നിവ ഇന്ത്യൻ വിപണിയിൽ പച്ചപിടിപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കിയ

എൽ രൂപത്തിലുള്ള ഡിആർഎല്ലും ക്ലോസ്ഡ് ഓഫ് ഗ്രില്ലുമാണ് വാഹനത്തിന് സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ സ്‌ക്രീൻ ഡിസ്‌പ്ലേയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. കൂടാതെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും സമാനമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററ്ററും ഇവി9ന്റെ അകത്ത് സജ്ജീകരിച്ചിട്ടുണ്ട്. ബ്രൗൺ, ബ്ലാക്ക് ഇന്റീരിയറുകളിലാണ് ഇവി9 ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത്.

നിരവധി ഫീച്ചറുകളാണ് ഇവി9ൽ നൽകിയിരിക്കുന്നത്. മസാജ് ഫങ്ഷൻ, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് എന്നിങ്ങനെയുള്ള ഫീച്ചറുകൾ ക്യാപ്റ്റൻ സീറ്റിന് നൽകിയിരിക്കുന്നു. മെർസിഡീസ് ബെൻസ് EQE, ബിഎംഡബ്ല്യു iX, ഔഡി Q8 ഇ-ട്രോൺ എന്നിവയോടാവും EV9 മാറ്റുരയ്ക്കുക. 99.8kWh ബാറ്ററി പായ്ക്കും ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനായി ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിലുണ്ടാവുക. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനുള്ളിൽ ബാറ്ററി 10-80 ശതമാനം ചാർജ് ചെയ്യാം.

നിശ്ചലാവസ്ഥയിൽ നിന്നും മണിക്കൂറിൽ 100കീമി വേഗതയിലേക്ക് 5.3 സെക്കൻഡിൽ ഇവി9 കൈവരിക്കും. സ്‌പോർട്ടി 21 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ ഇലക്ട്രോണിക് സൺറൂഫ്, ഹെഡ് അപ് ഡിസ്‌പ്ലേ, ഡിജിറ്റൽ ഇൻസൈഡ് റിയർ വ്യൂ മിറർ, വെഹിക്കിൾ ടു ലോഡ് ഫങ്ഷൻ, 14 സ്പീക്കർ മെറിഡിയൻ ഓഡിയോ സിസ്റ്റം, ഡിജിറ്റൽ കീ, ഒടിഎ അപ്‌ഡേറ്റ് എന്നിവ പ്രധാന സിവശേഷതയാണ്.

സുരക്ഷയുടെ കാര്യത്തിലും ഇവി9 കേമനാണ്. പത്ത് എയർ ബാഗുകൾ, ഇഎസ്‌സി, എച്ച്ഡിസി, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, പാർക്കിങ് സെൻസറുകൾ, ഓൾ വീൽ ഡിസ്‌ക് ബ്രേക്കുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ ഇവി9ന്റെ സുരക്ഷയ്ക്ക് കരുത്ത് പകരുന്നു. സ്‌നോ വൈറ്റ് പേൾ, ഓഷ്യൻ ബ്ലൂ, പെബിൾ ഗ്രേ, പാന്തേര മെറ്റൽ, അറോറ ബ്ലാക്ക് പേൾ എന്നീ അഞ്ച് കളർ ഓപ്ഷനുകളോടെയാണ് വാഹനം എത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here