കാസര്‍ഗോഡ് പൊതുഗതാഗതത്തിന് നിയന്ത്രണം, നിരോധനമില്ലെന്ന് കളക്ടര്‍

0
75

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. പൊതുഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണമാത്രമാണുള്ളതെന്നും നിരോധനമില്ലെന്നും കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. അതത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ജില്ലാപൊലീസ് മേധാവിയുടെ നിര്‍ദേശത്തിന് അനുസരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.ജില്ലയിൽ കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജൂലൈ 31 വരെയുള്ള ഈ നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

എന്നാൽ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്റ് സോണില്‍ നിര്‍ത്താനോ, ആളുകളെ കയറ്റാനോ പാടില്ല. കണ്ടെയ്‌മെന്റ് സോണില്‍ ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ സ്റ്റാന്റ് അനുവദിക്കില്ല, എന്നാല്‍ ഇതുവഴി ഈ വാഹനങ്ങള്‍ ഓടാമെങ്കിലും കൃത്യമായി ഡ്രൈവര്‍, യാത്രികര്‍ സീറ്റുകള്‍ ഷീല്‍ഡ് വെച്ച് വേര്‍തിരിച്ചിരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ദേശീയപാത ഒഴികെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍സ അടച്ചു. ഒളവറ തലിച്ചാലം, തട്ടാര്‍ക്കടവ്, പാലാവയല്‍, ചെറുപുഴ-ചിറ്റാരിക്കല്‍ പാലങ്ങളാണ് അടച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here