കൊല്‍ക്കത്ത: കോടതിയില്‍ ഇനിമുതൽ മൈ ലോർഡ്, ലോർഡ്ഷിപ്പ് എന്നീ വാക്കുകൾ ഉപയോഗിക്കേണ്ടെന്നും പകരം സർ എന്ന് ഉപയോഗിച്ചാൽ മതിയെന്ന് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്. കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴിലുള്ള കോടതികള്‍ക്കാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍റെ നിര്‍ദ്ദേശം നൽകിയത്.കൊല്‍ക്കത്ത ഹൈക്കോടതിക്ക് കീഴില്‍ വരുന്ന കോടതികള്‍ക്ക് ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് കത്ത് അയച്ചതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ റായി ചാട്ടോബാധ്യായ പുറത്ത് വിട്ടത്. ജില്ലാ കോടതികളിലും ഹൈക്കോടതി രജിസ്ട്രികളും ഇനിമുതല്‍ മൈ ലോര്‍ഡ്, ലോര്‍ഡ്ഷിപ്പ് എന്നതിനും പകരമായി സര്‍ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നാണ് ചീഫ് ജസ്റ്റിസ് ടിബിഎന്‍ രാധാകൃഷ്ണന്‍റെ കത്ത് വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസ് തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.