കൊച്ചിയിൽ സ്ഥിതി ഗുരുതരം; കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

0
82

കൊച്ചി നഗരമേഖലയില്‍ എട്ടു പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കൊച്ചി നഗരസഭാ പരിധിയിലെ മൂന്നും തൃക്കാക്കര കളമശേരി നഗരസഭകളിലെ രണ്ട് വീതം വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയത്. ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നൂറില്‍ 95 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം വ്യാപിച്ചത്.

കൊച്ചിയില്‍ ഒരു പൊലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ആലുവ കീഴ്മാട് ക്ലസ്റ്റില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആലുവയിലും സമീപ പഞ്ചായത്തുകളിലുമായി നാല്‍പതിലധികം പോസിറ്റീവ് കേസുകളാണ് ഇന്നലെയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here