മഹാന്മാരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും ഒക്കെ അവരെ ഓർക്കാൻ നമ്മെ ഓർമിപ്പിക്കുന്ന ദിവസങ്ങളാണ്.
ഇന്ന് – ഏപ്രിൽ 26 -ശ്യാമശാസ്ത്രിയുടെ ജന്മദിനം ആണ്.
കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളാണ് ശ്യാമശാസ്ത്രികൾ.(1762–1827)
തഞ്ചാവൂരിന് കിഴക്കുള്ള തിരുവാറൂറിൽ ജനിച്ചു. 18 വയസ് മുതൽ തഞ്ചാവൂരിലായി താമസം. അവിടെയുള്ള ഒരു കാമാക്ഷി ക്ഷേത്രത്തിൽ സ്വയം മറന്ന് പാടി ഭജിക്കുക പതിവായിരുന്നു.
ശ്യാമശാസ്ത്രകളുടെ കൃതികൾ മുഖ്യമായും ദേവീസ്തുതികളാണ്. ഏറെയും തെലുങ്കിലാണ് ( ഭാഷയുടെ സൗന്ദര്യം കാരണം) സംസ്കൃതത്തിലും തമിഴിലും ഉള്ള കൃതികളും ഉണ്ട് മുന്നൂറോളം കൃതികൾ രചിച്ചു എന്നാണറിവ്