ഓഗസ്റ്റ് 19 മുതൽ ബാങ്കുകൾക്ക് അവധിയാണ്
കോവിഡ് ആശങ്കകൾക്കിടയിലും ഓണത്തെ എതിരേൽക്കാൻ ഒരുങ്ങുകയാണ് കേരളം. പൂപ്പൊലിയും പൂക്കളങ്ങളും ഓണക്കളിയുമായി പൊന്‍ചിങ്ങത്തിലെ അത്തം മുതല്‍ പത്തു നാള്‍ നീളുന്ന കൂട്ടായ്‌മയുടെ ആഘോഷവും ഗതകാലസ്മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് ഓണം.
ഓഗസ്റ്റ് 21 നാണ് ഇത്തവണ തിരുവോണം. അത്തം കഴിഞ്ഞ് ഒന്‍പതാം ദിവസമാണ് ഇത്തവണ തിരുവോണം. അത്തത്തിനു ശേഷമുള്ള ചിത്തിര, ചോതി എന്നീ നാളുകള്‍ ഒരു ദിവസം വരുന്നതുകൊണ്ടാണ് ഇത്തവണ അത്തം ഒന്‍പതിനാണ് തിരുവോണം വരുന്നത്.
തുടർച്ചയായ അഞ്ചു ദിവസമാണ് ഇത്തവണ പൊതു അവധി. ഞായറാഴ്ച അടക്കമാണ് ഈ അവധി. ഓഗസ്റ്റ് 20 മുതല്‍ 22 വരെ ഓണം പ്രമാണിച്ചുള്ള അവധിയാണ്. ഓഗസ്റ്റ് 19 വ്യാഴാഴ്ച മുഹറം ആണ്. ഓഗസ്റ്റ് 20 ന് ഒന്നാം ഓണം. 21 ന് തിരുവോണം, ഓഗസ്റ്റ് 22 ന് മൂന്നാം ഓണവും ഓഗസ്റ്റ് 23 ന് നാലാം ഓണവുമാണ്.
ഓഗസ്റ്റ് 19, 20, 21, 22, 23 തിയതികളില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഓഗസ്റ്റ് 23 നാലാം ഓണത്തിന്റെ അന്നു തന്നെ ഇത്തവണ ശ്രീനാരായണ ഗുരു ജയന്തിയും വരുന്നതിനാൽ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.