കേരളത്തിലെ സ്ത്രീധന പ്രശ്‌നം രൂക്ഷമാകുന്നു ; നോഡൽ ഓഫീസർക്ക് ഒറ്റ ദിവസം ലഭിച്ചത് 108 പരാതികൾ

0
79

സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ, ഗാർഹിക പീഡനങ്ങൾ എന്നിവ അറിയിക്കുന്നതിന് സർക്കാർ ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിലാണ് പരാതികൾ ലഭിച്ചത്.

തിരുവനന്തപുരം: പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ നിശാന്തിനിയാണ് സ്ത്രീധനം/ ഗാർഹിക പീഡനം എന്നീ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സംസ്ഥാന നോഡൽ ഓഫീസർ. ഗാർഹിക പീഡനങ്ങൾ തടയുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംവിധാനത്തിൽ ആദ്യ ദിനം തന്നെ 108 പരാതികളാണ് ലഭിച്ചത്.

ഇന്ന് നിശാന്തിനിയുടെ ഫോണിൽ 108 പരാതികളാണ് ലഭിച്ചത്. ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അറിയിക്കുന്നതിന് സർക്കാർ ആരംഭിച്ച അപരാജിത എന്ന സംവിധാനത്തിൽ ഇന്ന് ഇ മെയിൽ വഴി 76 പരാതികളാണ് ലഭിച്ചത്. ഈ പദ്ധതിയുടെ മൊബൈൽ നമ്പറിൽ വിളിച്ച് 28 പേരാണ് പരാതി നൽകിയത്.

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുളള ഗാർഹിക പീഡനങ്ങൾ സംബന്ധിച്ച് പരാതികൾ നൽകുന്നതിന് ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരാതികളുളളവർക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയിൽ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈൽ നമ്പർ 94 97 99 69 92.

കൂടാതെ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതികൾ അറിയിക്കാം. ഫോൺ 94 97 90 09 99, 94 97 90 02 86.

LEAVE A REPLY

Please enter your comment!
Please enter your name here