കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു . ധര്‍മടത്ത് സ്ഥാനാര്‍ഥിയാകുന്ന അദ്ദേഹം രാവിലെ 11 മണിയ്ക്കാണ് വരണാധികാരിയ്ക്ക് മുന്നിൽ പത്രിക സമര്‍പ്പിക്കാനെത്തിയത്. കൊവിഡ് സാഹചര്യത്തിൽ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കിയായിരുന്നു പത്രിക സമര്‍പ്പിച്ചത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ നിന്നും, മുതിര്‍ന്ന എൽഡിഎഫ് നേതാക്കള്‍ക്കൊപ്പം പുറപ്പെട്ട മുഖ്യമന്ത്രി, വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റൻ്റ് ഡെവലപ്മെൻ്റ് കമ്മീഷണര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. യുഡിഎഫിനും ബിജെപിയ്ക്കുമെതിരെ ഒരുപോലെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രചാരണം.