ലൂസിഫര്‍ തെലുങ്ക് സംസാരിക്കുന്നു- ബോബിയായി റഹ്മാന്‍

0
82

മലയാളത്തില്‍ അസൂയാര്‍ഹമായ വിജയം കൈവരിച്ച ചിത്രമായിരുന്നു ലൂസിഫര്‍. മുരളീഗോപി ഒരുക്കിയ തിരക്കഥക്ക് ദൃശ്യഭാഷ ഒരുക്കിയത് പ്രിത്വിരാജ് ആയിരുന്നു. മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രത്തില്‍ വില്ലനായി എത്തിയത് വിവേക് ഒബ്റോയി ആയിരുന്നു. പ്രിത്വിരാജിന്‍റെ ആദ്യ സംവിധാന സംരഭം തന്നെ നൂറുകോടി ക്ളബില്‍ കയറി. മോഹന്‍ ലാല്‍ എന്ന മാസ് ആക്ടറുടെ നോട്ടം പോലും പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു. ലൂസിഫര്‍. പ്രിത്വിരാജും ഒരു കഥാപാത്രം അതില്‍ കൈകാര്യം ചെയ്തിരുന്നു. മജ്ഞുവാര്യര്‍, ടൊവിനോ, തുടങ്ങി വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ഒട്ടെല്ലാ ഭാഷകളിലേക്കും ചിത്രം പകര്‍പ്പാവകാശം കരാര്‍ ആയിരുന്നു.
ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്ത് ചിത്രത്തിന്‍റെ തെലുങ്ക് പകര്‍പ്പ് ഒരുങ്ങുന്നു എന്നതാണ്. നായകനായി എത്തുന്നത് ചിരജ്ഞീവി ആണ്. വില്ലന്‍ ബോബിയുടെ ക്യാരക്ടര്‍ അഭിനയിക്കുന്നത് നമ്മുടെ മലയാളത്തിന്‍റെ സ്വന്തം റഹ്മാനും. ചിത്രത്തിനായി കാത്തിരിക്കുകയാണ് ചിരഞ്ജീവിയുടെ ആരാധകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here