കടുവാകുന്നേല്‍ കുറുവച്ചന്‍ ആകാന്‍ സുരേഷ് ഗോപി മതിയെന്ന് ഒറിജിനല്‍ കുറുവച്ചന്‍

0
103

കടുവാക്കുന്നേല്‍ കുറുവച്ചന്‍ ആണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സുരേഷ്ഗോപിയും പ്രിത്വിരാജുമാണ് രണ്ട് ചിത്രങ്ങളിലും നായകന്‍മാരായി എത്തുന്നത്. വിവാദങ്ങള്‍ രൂക്ഷമായപ്പോഴാണ് ഒറിജിനല്‍ കുറുവാച്ചന്‍ അഥവാ ഇരു ചിത്രങ്ങളുടേയും കഥാപാത്രങ്ങള്‍ക്ക് കാരണമായ പ്ളാന്‍റര്‍ ജോസ് കുരുവിളാക്കുന്നന്‍റെ രംഗപ്രവേശം. പോലീസുമായി നിരന്തരം ഏറ്റുമുട്ടലുകളിലൂടെയും കേസ് നടത്തിപ്പിലൂടേയും ആണ് ജോസ് ശ്രദ്ധേയനാകുന്നത്. നീണ്ട കാലം അദ്ദേഹത്തെ പോലീസ് വേട്ടയാടിയിരുന്നു. ഒരുപാട് കാലം ഒളിവിലും പോകേണ്ടി വന്ന അദ്ദേഹം പോലീസിനെതിരെ ഉളള എല്ലാ കേസുകളിലും കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്തിരുന്നു. കോടതി പ്രൊട്ടക്ട് ഫ്രം ദി പോലീസ് എന്ന് വിധി ന്യായത്തില്‍ വായിച്ചത് ഒരുപാട് ശ്രദ്ധ പിടിച്ചു പറ്റിയ വിധിന്യായം ആയിരുന്നു.
തന്‍റെ സ്വഭാവത്തോട് താദാത്മ്യം പ്രാപിക്കാന്‍ സുരേഷ് ഗോപിക്കേ കഴിയൂ എന്നും. അദ്ദേഹത്തിനായിരിക്കും തന്‍റെ യഥാര്‍ത്ഥ ജീവിതം അഭ്രപാളികളില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുകയെന്നും ആണ് ജോസ് ഇപ്പോള്‍ പറ‌ഞ്ഞിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here