കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ, ഡോളർ കടത്ത് കേസിൽ ഇന്ന് ജാമ്യാപേക്ഷ വിധി നിർണ്ണയിക്കും. ഈ കേസ് പരിഗണിചിരിക്കുന്നത് സിജിഎം കോടതിയിലാണ്. ശിവശങ്കറിന് ഡോളർ കടത്ത് കേസിൽ കൂടി ജാമ്യം ലഭിക്കുകയാണെങ്കിൽ പുറത്തിറങ്ങാം.
ശിവശങ്കറിന് നേരത്തെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും, ഇഡി യുടെ കള്ളപ്പണക്കേസിലും ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ഈ മാസം 9 വരെ ശിവശങ്കറിനെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇദ്ദേഹത്തിന് ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിയതിൽ പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ റിപ്പോർട്ട്.
ഈ കേസിൽ ശിവശങ്കർ വാദിക്കുന്നത് ഡോളർ കടത്തുമായി, തനിക്കെതിരെ ഒരു തെളിവുകളും ഇല്ലെന്നാണ് . എന്നാൽ കസ്റ്റംസ് വാദിക്കുന്നത് കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും അതിന് ശക്തമായ തെളിവുകളുണ്ടെന്നുമാണ്.