വിദ്യാർഥികളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം

0
54

സ്കൂൾ, കോളേജ് വിദ്യാർഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതിനിടെയാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്ന വ്യാജേന പണം തട്ടുന്ന സംഘമുണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. ഇത്തരം സാഹചര്യത്തിൽ ചെയ്യേണ്ടതെന്താണെന്നും പോലീസ് വിവരിക്കുന്നുണ്ട്.വാട്സ്ആപ്പ് കോളിലൂടെയാണ് സംഘം തട്ടിപ്പിനിരയാക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

മയക്കുമരുന്നുമായി കുട്ടിയെ പിടികൂടിയെന്നും ഡൽഹിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറയുന്ന ഉദ്യോഗസ്ഥർ കേസ് ഒഴിവാക്കി നൽകാനായി പണം ആവശ്യപ്പെടുകയാണ് ചെയ്യുക. 50,000 രൂപ മുതൽ മുകളിലേക്കാണ് ഇവർ ആവശ്യപ്പെടുന്നത്. ഫോൺ കോൾ വിശ്വസിച്ച് കുട്ടിയെ വിട്ടുകിട്ടാനായി പണം നൽകാൻ രക്ഷിതാക്കൾ നിർബന്ധിതരാക്കപ്പെടും. പണം കൈമാറി കഴിഞ്ഞാൽ മാത്രമേ തട്ടിപ്പിനിരയായ വിവരം മനസിലാകൂവെന്നും പോലീസ് പറയുന്നു.ഇത്തരത്തിൽ തട്ടിപ്പിനിരയായാൽ ആദ്യത്തെ ഒരു മണിക്കൂർ നിർണായകമാണ്. ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here