അയ്യപ്പ ഭക്തർക്ക് അഭിമാനമായി ; റിപബ്ലിക് ദിന പരേഡിൽ “സ്വാമിയേ ശരണമയ്യപ്പ’ എന്ന ദിവ്യമന്ത്രം മുഴങ്ങും

0
157

അയ്യപ്പ ഭക്തരുടെ ധന്യ മുഹൂർത്തിന് മാറ്റു കൂട്ടുവാൻ റിപബ്ലിക് ദിന പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ദിവ്യമന്ത്രം മുഴങ്ങും.

ന്യൂഡൽഹി: ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ദിവ്യമന്ത്രം ഇത്തവണത്തെ റിപബ്ലിക് ദിന പരേഡിൽ മുഴങ്ങും. സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴക്കുന്നത് 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് . റിപബ്ലിക് ദിനത്തിലെ ബ്രഹ്മോസിന്റെ സാന്നിദ്ധ്യം അയ്യപ്പ ഭക്തർക്കും, മലയാളികൾക്കും ആവേശം നൽകുന്നതാണ്.

കഴിഞ്ഞ ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അണിനിരക്കവേയാണ് അതിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പ ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്. ദുർഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങൾക്കൊപ്പമാണ് ഇനി സ്വാമിയേ ശരണമയ്യപ്പ എന്ന ദിവ്യ മന്ത്രവും മുഴക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here