ലണ്ടൻ : ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ കോവിഡ് വ്യാപനം അതിരൂക്ഷം. നഗരത്തിലെ 30 പേരിൽ ഒരാൾക്കെന്ന കണക്കിൽ കോവിഡ് വ്യാപിച്ചതായി മേയർ സാദിഖ് ഖാൻ വ്യക്തമാക്കി. അടിയന്തിര നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരുകയും കൂടുതൽ പേര് മരിക്കുകയും ചെയ്യുമെന്ന് മേയർ പറഞ്ഞു.
കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിരിക്കുകയാണ്. ലണ്ടനിലെ ആശുപ്ത്രികളിൽ രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലേതിനേക്കാൾ 27 ശതമാനമാണ് വർധിച്ചിരിക്കുന്നത്. ആശുപ്ത്രിയിൽ ചികിത്സ തടുന്നവരുടെ തോതും വർധിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം പൊടുന്നനെ കുറഞ്ഞില്ലെങ്കിൽ വരുന്ന ആഴ്ചകളിൽ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപ്ത്രികളിൽ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മേയർ ആരാഞ്ഞു.